Monday, March 10, 2008

കണ്ണ് കാണാത്ത ഒരാള്ക്ക് പറഞ്ഞു മനസ്സിലാക്കി കാര്യങ്ങല് നടത്താം അല്ലെ ? എന്നാല് സംസാര ശേഷി ഇല്ലാത്തവര് എന്ത് ചെയ്യും?

ഒന്നു മാര്ക്കറ്റില് പോയി സാധനം വാങ്ങിക്കണം എന്കില് , ഒന്നു ഡോക്ടര് നെ കാണണം എന്കില് , എവിടെ എങ്കിലും പോണം എന്കില്... ആരെ എങ്കിലും കാര്യം പറഞ്ഞു മനസ്സിലക്കണ്ട എന്ത് കാര്യത്തിനും അവര്ക്കു ഒരു സഹായം വേണം . എന്ത്മ ചെയ്യാന് കഴിവുണ്ടായിട്ടും ഒന്നും ചെയ്യാന് ആവാത്ത അവസ്ഥ . അവര്ക്കു പറഞ്ഞു മനസ്സിലക്കണ്ട കാര്യങ്ങള്ക്ക് ഒരു പരിവര്തകന്റെ ആവശ്യം വരുന്നു.

ഇതിനൊക്കെ പുറമെ .... "ഞാന് സംസാരിച്ചാല് അവര്ക്കു മനസ്സിലാവില്ല, അവര് പറഞാല് എനിക്കും " എന്ന് പറഞ്ഞു അവരെ അകറ്റി നിര്ത്തുന്ന ഒരു പ്രവണത. പൊതുവെ വികലങ്ങരെ അകറ്റി നിര്ത്തുന്ന നമ്മുടെ സമൂഹം ഇവരെ വളരെ അകറ്റി നിരത്തുന്നു. അപ്പോള് അവരും സമൂഹത്തില് നിന്നും ഒരുപാടു അകലുന്നു. അവര് അവരിലേക്ക് തന്നെ ഒതുങ്ങുന്നു. എല്ലാവരും ചിരിച്ചു കളിച്ചു ഇരിക്കുന്ന സദസ്സുകളില് അവര് ഒട്ടപെടുന്നു.ഇതുകാരണം കഴിയാവുന്നതും പരിപാടികള് അവര് ഒഴിവാക്കുന്നു. "ഞങ്ങള് വന്നാല് ആരും ഞങ്ങളോട് ആരും സംസാരിക്കില്ല , അതുകൊണ്ട് ഞങള്ക്ക് ബോറടിക്കും " എന്ന് പറഞ്ഞു അവര് പരിപാടികളില് നിന്നു വിട്ടു നില്ക്കുന്നു.

ഇതിന് പരിഹാരം കാണാന് ആര്ക്കെന്കിലും ആവുമോ? ആവും. നമ്മുടെ വിദ്യാഭ്യാസം സംപ്രതയത്തില് അന്ഗ്യ ഭാഷ കൂടെ ഒരു വിഷയം ആകിയാല്........ എസ് എസ് എല് സി വരെ എങ്കിലും ... ഇവരുടെ വിഷമത്തിനു കുരചെന്കിലും പരിഹാരം ആവും.... അല്ലെ? ഒന്നുമില്ലന്കിലും ഡോക്ടര്സ് എങ്കിലും ആന്ഗ്യ ഭാഷ പഠിക്കണം. മറ്റു എന്ത് കാര്യത്തിനും എങ്ങനെ എങ്കിലും കാര്യം പറഞ്ഞു മനസിലാക്കാം... എന്നാല് അസുഘങ്ങള് ശെരി ആയി പറഞ്ഞു കൊടുക്കാന് മട്ടര്ക്കെങ്ങിലും ആവുമോ?

നമ്മുടെ ബധിരരും മൂകരും ആയ സഹോദരര്ക്ക് വേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പിന് ഇതു ചെയ്യാന് ആവുമോ? ...... നമ്മളുടെ സര്ക്കാരിന് എന്തെങ്കിലും ഇതില് ചെയ്യാന് ആവണം എന്നൊരു അപേക്ഷ....